അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തീർച്ചയായും മത്സരിക്കുമെന്ന് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ടെന്നും മക്കൾ മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകൻ കമൽഹാസൻ പറഞ്ഞു. ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും തമിഴ്നാടിന്റെ ജീനുകളെ തകർക്കുന്ന പാർട്ടികൾക്കൊപ്പം സഖ്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.